Monday, June 19, 2023

BIG BOSS PREDICTION ആര് വാഴും ആര് വീഴും ?!

0


ബിഗ് ബോസ്സ് മലയാളം സീസൺ 5, മുൻ സീസണുകളെ അപേക്ഷിച്ച് കൂടുതൽ വാശിയേറിയതും പ്രവചനാതീതവുമായി മാറിയിരിക്കുകയാണ്. അഖിൽ മാരാർ, വിഷ്ണു ജോഷി, ഷിജു എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങളിൽ വരുമെന്നത് പി ആർ ഏജൻസികളും ഒരു വിഭാഗം പ്രേക്ഷകരും കണക്ക് കൂട്ടിയപ്പോൾ അവരെ ഞെട്ടിച്ചുകൊണ്ട് വിഷ്ണു ജോഷി കഴിഞ്ഞ വീക്കെന്റിൽ പുറത്തായി. ഇത് എല്ലാവരുടെയും കണക്ക് കൂട്ടലുകളെ തകിടം മറിച്ചിരിക്കുകയാണ്.


    സീസൺ നാലിൽ ഡോ. റോബിൻ കപ്പ് നേടുമെന്ന് ഭൂരിപക്ഷവും പ്രവചിച്ചെങ്കിലും ഇടക്ക് വച്ച് അപ്രതീക്ഷിതമായി അദ്ദേഹത്തിന് പുറത്താവേണ്ടി വന്നു. എന്നാൽ ടോപ് ഫൈവിൽ ഏകദേശം മൂന്നാം സ്ഥാനത്ത് വരാൻ സാധ്യത ഉള്ള ദിൽഷ ഡോ. റോബിന്റെ വലിയ മാസ്സ് വോടിംഗ് പൂർണ്ണമായും നേടിയെടുത്തതോടെ ഒന്നാം സ്ഥാനം നേടി കപ്പ് സ്വന്തമാക്കി. ഇത് ഇപ്പോൾ പറയാൻ കാരണം ഉണ്ട്. നമുക്ക് പ്രവചനത്തിലേക്ക് കടക്കാം.

9. അനിയൻ മിഥുൻ.


   ഈ ആഴ്ചയിൽ ആദ്യം പുറത്തേക്ക് പോകാൻ സാധ്യത ഉള്ള വ്യക്തി. വിവാദമായ കഥപറച്ചിലിന് ശേഷം കുടുംബ പ്രേക്ഷകരുടെയും ചെറുപ്പക്കാരുടെയും വോട്ട് നന്നായി കുറഞ്ഞിട്ടുണ്ട്. നിലവിൽ മിഥുന്റെ നാട്ടുകാരിലേക്കും സൗഹൃദ വലയത്തിലേക്കും വോട്ട് ചെയ്യുന്നവരുടെ എണ്ണം ചുരുങ്ങി എന്നാണ് വിലയിരുത്തൽ. നിലവിൽ ഏറ്റവും പ്രേക്ഷക പിന്തുണ കുറഞ്ഞു ആദ്യം പുറത്തേക്ക് പോകുന്നത് അനിയൻ മിഥുൻ ആയിരിക്കും എന്നാണ് പ്രവചനം.


8. സെറീന


പ്രേക്ഷക പിന്തുണയിൽ നാദിറയെക്കാൾ മുന്നിൽ ആണെങ്കിലും ഈ ആഴ്ച്ച നാദിറ നോമിനേഷനിൽ ഇല്ലാത്തതിനാൽ സെറീന പുറത്താവാൻ സാധ്യത കൂടുതൽ ആണ്. സീക്രട്ട് റൂമിൽ പോയി വന്ന ശേഷം സെറീനക്ക് വോട്ട് എണ്ണം വർധിച്ചു എന്നാണ് വിലയിരുത്തൽ. അതിന് കാരണം സ്ത്രീ പ്രാധിനിത്യത്തിന്റെ കുറവും പിന്നെ ഇതേ സമയം തന്നെ അനിയൻ മിഥുന്റെ പേരിൽ ഉണ്ടായ വിവാദവും ആണ്. തൊട്ട് മുന്നിലെ ആഴ്ചയിൽ ക്യാപ്റ്റൻ എന്ന അധികാരം ഉപയോഗിച്ച് സെറീന മിഥുനെ നേരിട്ട് നോമിനേഷനിലേക്ക് ഇട്ടിരുന്നു. എന്നാൽ മിഥുൻ സേവ് ആവുകയും സെറീന ഔട്ട്‌ ആവുകയുമാണ് സംഭവിച്ചത്. എന്നാൽ ഇതിന് ശേഷം അനിയൻ മിഥുന് എതിരായി ഒരു ജനവികാരം ഉണ്ടായപ്പോൾ മിഥുൻ നോമിനേഷനിൽ വന്നതുമില്ല. സെറീന ആയിരുന്നു ശെരി. മിഥുൻ ആണ് പോവേണ്ടത് സെറീന അവിടെ നിൽക്കണം എന്നൊരു പ്രതീതി ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതുകൊണ്ട് സെറീനക്ക് വലിയ മുന്നേറ്റം ഒന്നും ഉണ്ടാക്കാൻ ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിട്ടില്ല. ശോഭയുമായും ജുനൈസുമായും നിരന്തരം തർക്കത്തിൽ ഏർപ്പെടുന്നത് അഖിൽ മാരാറുടെ വോട്ട് ബേസിൽ നിന്ന് കുറച്ച് തനിക്ക് ലഭിക്കുമെന്ന് കരുതുന്നത് തെറ്റായ വിലയിരുത്തൽ ആണ്. ഫിനാലെ അടുത്ത സമയത്ത് അഖിൽ മാരാറുടെ ആരാധകർ ഒരിക്കലും വോട്ട് സ്പ്ളിറ്റ് ചെയ്യില്ല. ചെയ്താലും അത് ഷിജുവിന് വേണ്ടിയെ ചെയ്യൂ. അതിനാൽ അനിയൻ മിഥുന് പിന്നാലെ ഈ ആഴ്ച്ച സെറീനയും പുറത്തേക്ക് പോകും എന്നാണ് പ്രവചനം.



7. ശോഭ


  ടോപ് ഫൈവിലേക്ക് എത്താൻ സാധ്യത ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്നു ശോഭ. എന്നാൽ നാദിറയുടെ അപ്രതീക്ഷിതമായ ടിക്കറ്റ് ടു ഫിനാലെയും സെറീനയുടെ തിരിച്ചു വരവും ഷിജുവിന്റെ മുന്നേറ്റവും ശോഭയെ ഫിനാലെ വീക്കിൽ നിന്നും മാറ്റി നിർത്താൻ ആണ് സാധ്യത. കൂടാതെ നല്ലൊരു ശതമാനം പ്രേക്ഷകർക്കും ശോഭയുടെ സഹമത്സരാർത്ഥികളോടുള്ള പെരുമാറ്റം അനിഷ്ടം സൃഷ്ട്ടിച്ചിട്ടുണ്ട്. വ്യക്തമായി ഡബിൾ സ്റ്റാൻഡേർഡ് എടുക്കുന്ന ശോഭക്ക് ഒരു ഫാൻ ബേസിലും ഇല്ലാത്ത പ്രത്യേകിച്ച് സ്ത്രീകളുടെ വോട്ട് വളരെ കുറച്ച് കിട്ടാൻ ആണ് സാധ്യത. അതിനാൽ ശോഭ ഫിനാലെ വീക്കിൽ എത്താതെ പുറത്താകും എന്നാണ് പ്രവചനം.


6. നാദിറ


   ടിക്കറ്റ് ടു ഫിനാലെ നേടിയതിനാൽ ഈ ആഴ്ചയിലെ നോമിനേഷനിൽ നിന്നും രക്ഷപ്പെട്ടു ഫിനാലെ വീക്കിൽ നാദിറ ആദ്യം പുറത്താകും എന്നാണ് പ്രവചനം. ടോപ് 6 ഇൽ വരുന്ന മറ്റ് മത്സരാർത്ഥികളെ അപേക്ഷിച്ചു നാദിറക്ക് ജനപിന്തുണ കുറവാവാൻ ആണ് സാധ്യത. അതിനാൽ നാദിറ ആറാമതായി പുറത്താകും.


5. ഷിജു


  ടോപ് ഫൈവിൽ എത്താൻ അർഹതയുള്ള എന്നാൽ താരതമ്യേനെ ജനപിന്തുണ കുറവ് ഉള്ള മത്സരാർത്ഥി. അഖിൽ മാരാറുടെ ആത്മമിത്രം ആയതിനാൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ഷിജുവിനും വോട്ട് ചെയ്യാൻ സാധ്യത കൂടുതൽ ആണ്. അതിന് ഉദാഹരണം ആണ് ഷിജു ടോപ് 10 വരെ എത്തിയത്. അഖിൽ മാരാർക്ക് ഒപ്പം ഷിജു അവിടെ 100 ദിവസം തികക്കണം എന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ അഖിൽ മാരാരുടെ ഭീമമായ വോട്ട് ബേസിൽ ഒരു ഭാഗം നേടി ഷിജു ടോപ് ഫൈവിൽ എത്തും എന്നാണ് പ്രവചനം.


4. ജുനൈസ്


 തുടക്കം മുതലേ അഖിൽ മാരാരെ നിരന്തരം എതിർത്ത് അഖിൽ വിരോധികളായ പ്രേക്ഷകരുടെ വോട്ട് കീശയിലാക്കാൻ ജുനൈസിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ടോപ് ഫൈവിൽ എത്താൻ സാധ്യത ഇല്ലാതിരുന്ന ജുനൈസിനെ ഇവിടേക്ക് കൊണ്ട് വന്നത് വിഷ്ണുവിന്റെ എവിക്ഷനും നാദിറയുടെ ടിക്കറ്റ് ടു ഫിനാലെയുമാണ്. നാദിറ ആദ്യമേ ഔട്ട്‌ ആയിരുന്നുവെങ്കിൽ ശോഭ ടോപ് ഫൈവിലേക്ക് എത്തുകയും ജുനൈസ് ഷിജുവിനും പിന്നിൽ ആറാമതായി പോയേനെ. നിലവിൽ നാലാം സ്ഥാനം നേടി ജുനൈസ് 100 ദിവസം തികക്കും എന്നാണ് പ്രവചനം.


3. റിനോഷ്


  മറ്റ് മത്സരാർത്ഥികളിൽ നിന്നും ഏറ്റവും വ്യത്യസ്തനായ വ്യക്തി. ഒരു ഘട്ടത്തിൽ കപ്പ് അടിക്കും എന്ന് വരെ പ്രേക്ഷകർ കരുതിയിരുന്നു. എന്നാൽ ക്രമേണ വീടിന്റെ ഒരു ഭാഗത്തേക്ക്‌ ഒതുങ്ങിപ്പോയതും തെറിവിളികളും ആദ്യ കാലത്ത് ഉണ്ടായ റിനോഷിന്റെ ഇമേജിനെ കുറച്ച് ഒന്ന് ബാധിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് സജീവമായി കളിച്ച് വന്നപ്പോളേക്കും അസുഖ ബാധിതനായി ആശുപത്രിയിൽ ആയി. റിനോഷിന്റെ അഭാവം അദ്ദേഹത്തിന്റെ വോട്ട് ബേസിനെ നന്നായി ബാധിക്കാൻ സാധ്യത ഉണ്ട്. പ്രത്യേകിച്ച് ഈ ആഴ്ച്ച എല്ലാവരുടെയും ഫാമിലി ഒക്കെ ഹൗസിലേക്ക് വരുമ്പോൾ വോട്ട് മറ്റ് മത്സരാർത്ഥികളിലേക്ക് പോകും. റിനോഷ് ചൊവ്വാഴ്ച എങ്കിലും ലൈവിൽ വന്ന് തുടങ്ങിയില്ലെങ്കിൽ മൂന്നാം സ്ഥാനം തന്നെ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. നിലവിലെ സാഹചര്യം അനുസരിച്ച് അനിയൻ മിഥുൻ ശോഭ എന്നിവരുടെ വോട്ട് ബേസിൽ നിന്നും റിനോഷിനു പിന്തുണ ലഭിച്ചാൽ മൂന്നാം സ്ഥാനത്തിന് മുകളിലേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. നിലവിൽ അത്തരം ഒരു പിന്തുണ കിട്ടുമെന്ന് ഉറപ്പ് ഇല്ലാത്തതിനാൽ ടോപ് ഫൈവിൽ എത്തി മൂന്നാം സ്ഥാനം നേടും എന്നാണ് പ്രവചനം.


2. റെനീഷ.


  മലയാളികൾക്ക് ഏറ്റവും റിലേറ്റ് ചെയ്യാൻ പറ്റുന്ന, കുടുംബ പ്രേക്ഷകരുടെ സങ്കൽപ്പങ്ങളിൽ ഫിറ്റ് ആയി നിൽക്കുന്ന പെൺകുട്ടി. കുടുംബത്തോടും മാതാപിതാക്കളോടും സ്നേഹവും കടപ്പാടും ഉള്ളവൾ. എല്ലാവരെയും ബഹുമാനിച്ച് സംസാരിക്കുന്നവൾ. ദേഷ്യപ്പെടുമ്പോൾ പോലും മാന്യത കൈവിടാതെ ചേച്ചി / ചേട്ടാ എന്ന് വിളിച്ച് മുഖത്ത് നോക്കി ഉള്ളത് ഉള്ളതുപോലെ പറയുന്നവൾ. ഇങ്ങനെ റെനീഷയെ പ്രേക്ഷകർക്ക് പ്രിയങ്കരി ആക്കാൻ അനേകം കാരണങ്ങൾ ഉണ്ട്. സീസൺ 4 ലെ ദിൽഷയുമായി ധാരാളം താരതമ്യങ്ങൾ ഉണ്ടെങ്കിലും റെനീഷ സൗഹൃദം നോക്കാതെ ഉച്ചത്തിൽ നിലപാട് വിളിച്ച് പറയുന്ന വ്യക്തിയാണ്. നിലവിലെ സ്ത്രീ മത്സരാർത്തികളിൽ ഏറ്റവും ജനപിന്തുണയും വോട്ടും ഉള്ളത് റെനീഷക്ക് ആണെന്നാണ് വിലയിരുത്തൽ. ഈ ആഴ്ച്ച ഔട്ട് ആകുന്ന അഖിൽ വിരോധികളായ മത്സരാർത്ഥികളുടെ പി ആർ ഏജൻസികളും ആരാധകരും കൂട്ടമായി റെനീഷക്ക് വോട്ട് ചെയ്താൽ ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. നിലവിൽ അങ്ങനെ ഒരു സമവാക്യം ഉണ്ടാവുമെന്ന് ഉറപ്പ് ഇല്ലാത്തത്തിനാൽ റെനീഷ രണ്ടാം സ്ഥാനം നേടുമെന്നാണ് പ്രവചനം.


1. അഖിൽ മാരാർ


    പി ആർ ഏജൻസികളും ഒരു വിഭാഗം പ്രേക്ഷകരും കണക്ക് കൂട്ടുന്നത് പോലെ അഖിൽ മാരാർ തന്നെ ഒന്നാമത് എത്തും എന്നാണ് പ്രവചനം. വിഷ്ണുവിന്റെ അപ്രതീക്ഷിത എവിക്ഷൻ അദ്ദേഹത്തിന്റെ വോട്ട് സ്പ്ളിറ്റിങ്ങിനു തടയിട്ടിട്ടുണ്ട്. മാത്രമല്ല വിഷ്ണുവിന്റെ പെർമനെന്റ് ആയി ഉണ്ടായിരുന്ന വോട്ട് ബേസ് ഇനി അഖിൽ മാരർക്ക് കിട്ടും. മറ്റ് മത്സരാർത്ഥികളെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ ഓൺലൈൻ പ്രൊമോഷൻ യൂട്യൂബ് ചാനലുകളുടെ പി ആർ വർക്കുകൾ എല്ലാം അഖിലിന് വേണ്ടിയാണ്.  ഇത് അഖിൽ മാരാരെ ഇഷ്ടപ്പെടുന്നവരുടെ വോട്ടുകൾ മിസ്സ്‌ ആവാതെയും സ്പ്ളിറ്റ് ആവാതെയും കൃത്യമായി കളക്ട് ചെയ്യാൻ കാരണമാകും. നിലവിലെ പ്രവചനം അഖിൽ മാരാർ വിജയി ആകും എന്നാണ്. ഒപ്പം, ബിഗ് ബോസ്സ് പ്രവാചനാതീതം ആണെന്നും ഓർക്കാതെ വയ്യ !

Author Image

About AJAY SOMAN
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design

No comments:

Post a Comment